സ്കൂൾ ബസ് ഡ്രൈവറില്ലാതെ ഇറക്കത്തിലേക്ക്; ചാടിക്കയറി ബ്രേക്കിട്ട് ഹീറോയായി അഞ്ചാംക്ലാസുകാരന്‍

സ്‌കൂള്‍ ബസില്‍ രക്ഷകനായി അഞ്ചാം ക്‌ളാസുകാരന്‍.ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസില്‍ രക്ഷകനായി ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആദിത്യന്‍ രാജേഷാണ് സഹപാഠികള്‍ക്ക് മുന്നില്‍ ഹീറോ ആയത്. ഡ്രൈവര്‍ ഇല്ലാത്ത ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവുട്ടി ബസ് നിര്‍ത്തുകയായിരുന്ന ആദിത്യന്‍ ചെയ്തത്. സ്കൂളിന് മുന്നിലെ റോഡിലായിരുന്നു സംഭവം.തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നും റോഡിലേക്ക് ഇറക്കമുണ്ട്. ഇവിടെ നിര്‍ത്തിയിട്ട ബസില്‍ വിദ്യാര്‍ഥികള്‍ കയറിയപ്പോഴാണ് താഴോട്ട് ബസ് പതിയെ നീങ്ങിയത്. നിറയെ വിദ്യാര്‍ഥികള്‍ ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. ഭയംകൊണ്ട് വിദ്യാര്‍ഥികളില്‍ പലരും നിലവിളിച്ചു. ഏതാനും വിദ്യാര്‍ഥികള്‍ ഇതിനിടെ ബസില്‍ നിന്ന് ചാടിയിറങ്ങി.ഇതിനിടെയാണ് ആദിത്യന്‍റെ ഇടപെടല്‍.

ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറിയ ആദ്യത്യന്‍ ബ്രേക്ക് ചവുട്ടി വണ്ടി നിര്‍ത്തി. മൂഹികമാധ്യമങ്ങളില്‍ വന്നതോടെയാണ് ആദിത്യന്റെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പേര്‍ അറിഞ്ഞത്. ആദിത്യന്‍റെ അമ്മവന്‍ ടോറസ് ലോറി എടുക്കുന്നതാണ്. അതിനാല്‍ തന്നെ ലോറിയില്‍ ഇടയ്ക്ക് കയറുന്ന ആദ്യത്യന് ഡ്രൈവിംഗ് സംവിധാനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ.

Scroll to Top