ശിവരാത്രിയിൽ ശിവനെ കാണാനായി ഭക്തി സാന്ദ്രമായി പട്ടുപാവാടയിൽ സുന്ദരിയായി അനുശ്രീ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.

ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രദർനം നടത്തിയ ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. ‘ശിവം ശിവകരം ശാന്തം, ശിവാത്മാനം ശിവോത്തമം, ശിവമാർഗ്ഗ പ്രണേതാരം, പ്രണതോസ്മി സദാശിവം’ എന്ന് കുറിച്ചാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചത്.പട്ടു പാവാടയിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീയെ കാണാൻ അതി മനോഹരമാണ്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top