കിടിലൻ ഡാൻസ് വീഡിയോയുമായി പ്രേക്ഷക പ്രിയ പരമ്പര മൗനരാഗത്തിലെ താരങ്ങൾ .

ഐശ്വര്യ റാംസായ് എന്ന പേരിനേക്കാളും കല്യാണി എന്നായിരിക്കും മലയാളികൾ താരത്തെ അറിയുന്നുണ്ടാവുക. മൗനരാഗം എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ എത്തിയത്. തുടർന്ന് അങ്ങോട്ട് സീരിയയിലെ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി.അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.

നിരവധി ആരാധകർ ആണ് ഇവർക്കുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ പുത്തൻ ഫോട്ടോസും വിഡിയോസും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കറുണ്ട്.സെറ്റിലെ വിശേഷങ്ങളും താരം പങ്കുവെക്കുന്നു.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ മൗനരാഗം കുടുംബത്തിലെ ഭൂരിഭാഗം പേരും അണിനിരക്കുന്ന ഡാന്‍സ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

കല്യാണിയും കിരണും, അച്ഛനും അമ്മയും സോണിയുമടക്കം മൌനരാഗം കുടുംബത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരില്‍ മിക്കവരും ഡാന്‍സിന്റെ ഭാഗമാകുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ നിന്നുള്ള ഡാൻസ് വീഡിയോ ആണ് ഇത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയി മാറിയത്.2019 ഡിസംബർ 16 ന് ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.തെലുങ്ക് സീരിയൽ മൗന രാഗത്തിൻ്റെ റീമേക്ക് ആണ് ഈ പരമ്പര

VIDEO

Scroll to Top