60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രം; 70 വയസുള്ള മമ്മൂട്ടിയുടെ ചിത്രം കമന്റുമായി മലയാളികൾ !!

മമ്മൂട്ടി പ്രായം പിന്നോട്ട് എന്ന ഖ്യാതി കേട്ട് മടുത്ത ഒരു താരമാണ് മമ്മൂക്ക. അഭിമുഖത്തിൽ ആയാൽ തന്നെയും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ളത്. എന്നാൽ പലപ്പോഴും താരം തന്നെ അതിന് രസകരമായ കമ്മെന്റും നൽകാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോസും വിഡിയോസും എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്. മലയാളികൾ മമ്മൂട്ടിയുടെ ചിത്രവുമായി ‘സിനിമ ഇൻ മീമംസ്’ എന്ന പേജിലെ ഒരു പോസ്റ്റിന് താഴെ എത്തിയിരിക്കുകയാണ്.

ഏഴുലക്ഷത്തിലേറെ പേർ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് ഇപ്പോൾ മമ്മൂട്ടി നിറയുന്നത്.60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രമാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്. മലയാളികൾ 70 കഴിഞ്ഞ മമ്മൂട്ടിയുടെ നല്ല സ്റ്റൈലൻ ചിത്രങ്ങൾ കമന്റായി ഇ പോസ്റ്റിന് താഴെ എത്തി.23,000 കമന്റുകളും 21,000 ഷെയറുകളും ഏഴുലക്ഷത്തിലേറെ ലൈക്കുകളും ഈ പോസ്റ്റ് ഇതിനോടകം ലഭിച്ചു.

Scroll to Top