കുടുംബസമേതം ക്ഷേത്രദർശനം നടത്തി സുരേഷ് ഗോപി: ഭാവ്നി തിരക്കി ആരാധകർ!!വൈറൽ ഫോട്ടോ

ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി.തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ.

മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി.ഇപ്പോഴിതാ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുരേഷ് ഗോപി.ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ എന്നിവരാണ് ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം ഉള്ളത്. ക്ഷേത്ര ദർശനത്തിനു ശേഷം പകർത്തിയ ചിത്രമാണിത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത് .ഇളയമകൾ ഭാവ്നി എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.ഇ അടുത്തിടെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ് നേരിട്ടതും അതിന് താരം നൽകിയ മറുപടിയും വൈറലായിരുന്നു.അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഗരുഡൻ’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം.

Scroll to Top