‘ഒരു ചെറിയ ബ്രേക്കിന് ശേഷം വീണ്ടും ; സന്തോഷം പങ്കുവെച്ച് സംയുക്ത വർമ്മ !!

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.

1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി.കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല.എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നതും ഡാൻസ് ചെയുന്നതുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ്.ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരം യോഗ ആരംഭിച്ചിരിക്കുകയാണ്. “എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാകും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ പായയിലേക്ക്..”, എന്ന ക്യാപ്ഷനോടെയാണ് സംയുക്ത യോഗയ്ക്ക് ശേഷമുള്ള ഫോട്ടോ പങ്കുവെച്ചത്..നിരവധി പേരാണ് താരത്തിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top