കണ്ണും കണ്ണും തമ്മിൽ തമ്മിൽ, സ്വാന്തനത്തിലെ ഹീറോ, ഭർത്താവ് സജിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷഫ്‌ന.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. സിനിമയിലും സീരിയലുകളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന ഷഫ്‌ന പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം ഈ അടുത്ത കാലത്താണ് പുറത്ത് വരുന്നത്. നിലവില്‍ സ്വാന്തനം സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് സജിന്‍.നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം സജിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത് സാന്ത്വനത്തിലൂടെ ആയിരുന്നു.

ഷഫ്‌ന നായികയായ പ്ലസ് ടൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു സജിന്റെ അഭിനയ രംഗത്തേക്ക് ഉള്ള അരങ്ങേറ്റം.ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ട് മതത്തിൽ പെട്ടവർ ആയതു കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇരുവരും വിവാഹം കഴിക്കുന്നത്.തമിഴ്, തെലുങ്ക് ഭാഷകളിലായി താരം ഒരോ സിനിമകൾ ചെയ്തിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന മലയാള ചിത്രത്തിലൂടെ ബാലനടിയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.

ആദ്യ ടെലിവിഷൻ പരമ്പരയായ സുന്ദരിയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സഹയാത്രിക എന്ന ടെലിവിഷൻ പരമ്പരയിലെ വേഷത്തിന് 2016 ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.തിരുവനന്തപുരം സ്വദേശികളായ നിസാം,സാജിദ എന്നിവരാണ് മാതാപിതാക്കൾ.ഷബ്ന,ഷൈന എന്നിങ്ങനെ രണ്ട് സഹോദരങ്ങളുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഷഫ്‌ന പങ്കുവെച്ച ഫോട്ടോസ് ആണ്. ഷഫ്നയും സജിനും കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പച്ച സാരിയിൽ സുന്ദരിയായാണ് താരം ഉള്ളത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top