വിൽക്കാൻ എത്തിച്ചപ്പോൾ തന്റെ ഉടമയുടെ തോളിൽ കിടന്ന് കരഞ്ഞ് ആട്, ഹൃദയം തൊടും വീഡിയോ.

മിണ്ടാപ്രാണികളെ തന്റെ ജീവന് തുല്ല്യം സ്നേഹിക്കുന്നവർ ഏറെയാണ്. പലരും വീടുകളിൽ ഇവയെ വളർത്തുന്നുമുണ്ട്. തങ്ങളുടെ യജമാനനെ പല രീതിയിലും രക്ഷിക്കുന്ന വീഡിയോകളും നാം കാണുന്നു. ഇന്നിവിടെ വൈറൽ ആകുന്നതും അത്തരമൊരു വീഡിയോ ആണ്.വിൽക്കാൻ ആയി ചന്തയിൽ എത്തിച്ച ആട് തന്റെ ഉടമയെ തോളിൽ കിടന്ന് കരയുകയാണ്.

ഇദ്ദേഹവും തൻറെ പ്രിയ ആടിനെ വിൽക്കുന്ന സങ്കടത്തിൽ കരയുന്നുമുണ്ട്.ബലിപ്പെരുന്നാളിനോടനുബന്ധിച്ചാണ് ആടിനെ വിൽക്കാൻ ഉടമ തീരുമാനിച്ചത്.വിറ്റിട്ട് ഇദ്ദേഹം ക്യാഷ് വാങ്ങുന്നതും വിഡിയോയിൽ കാണാം.റാം വേഗൻ എന്ന ട്വിറ്റർ പേജിലാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top