ചാന്ദിനിയുടെ അമ്മയെയും അച്ഛനെയും സന്ദർശിച്ച് ഷൈലജ ടീച്ചർ, പ്രതിയ്ക്ക് മാതൃകപരമായ ശിക്ഷ നൽകാൻ സാധിക്കണം.

പീഡനത്തിനിരയായി മരണപ്പെട്ട 5 വയസുകാരി ചാന്ദിനിയുടെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും സന്ദർശിച്ച് കെ കെ ഷൈലജ ടീച്ചർ.പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ടീച്ചറോട് മാതാപിതാക്കൾ പറഞ്ഞു.അവിടെ നിന്നുള്ള ഫോട്ടോയും ടീച്ചർ പങ്കുവെച്ചു.തന്റെ സോഷ്യൽ മീഡിയയിൽ വഴി ഫോട്ടോയ്ക്ക് ഒപ്പം ഷൈലജ ടീച്ചർ പറഞ്ഞത് ഇങ്ങനെ,ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ വീട്ടിലെത്തി രക്ഷിതാക്കളെയും ബന്ധുക്കളെയും സന്ദർശിച്ചു.

പ്രതിക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കാര്യക്ഷമമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ അന്വേഷണത്തിലൂടെ സാധിക്കണം.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.ഈ കേസിൽ ചാന്ദിനി മോൾക്ക് ഒപ്പം കേസ് വാദിക്കുന്നത് ആളൂർ ആണ്.പരമാവധി ശിക്ഷ വാങ്ങി നൽകും എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകൾ ചാന്ദ്നിയെയാണ് വെള്ളിയാഴ്ച മുതൽ ആണ് കാണാതായത്. തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി പൊലീസ് നോട്ടീസ് ഇറക്കി സംസ്ഥാനത്തുടനീളം അന്വേഷിക്കവേയാണ് പ്രാർഥനകൾ വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപത്തുനിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്

Scroll to Top