കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി സ്നേഹ ശ്രീകുമാർ ;ആശംസയുമായെത്തി താരങ്ങൾ !! വിഡിയോ

അഭിനയത്തിലും നൃത്തത്തിലും സജീവമാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനേതാവായ എസ്പി ശ്രീകുമാറാണ് സ്‌നേഹയുടെ ജീവിത നായകൻ. മണ്ഡോദരിയും ലോലിതനുമായി സ്‌ക്രീനില്‍ തിളങ്ങിയിരുന്നു ഇരുവരും ഒന്നിച്ചുള്ള യാത്രയും കൂടുതല്‍ മനോഹരമാക്കുകയാണ്. തങ്ങളുടെ വിശേഷം എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന താര ജോഡികൾ സ്നേഹ ഗർഭിണിയായതു മുതലുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ജൂൺ ഒന്നിന് കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്തയും താരങ്ങൾ പുറത്തുവിട്ടിരുന്നു.

ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടു മുൻപുള്ള കാര്യങ്ങൾ പോലും സ്നേഹ അറിയിച്ചിരുന്നു. പ്രസവത്തിനായി പോകുന്നതുകൊണ്ട് ചെയ്തുകൊണ്ടിരിയ്ക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണ് എന്ന് സ്നേഹ പറഞ്ഞിരുന്നു. ഇനി പ്രസവം ഒക്കെ കഴിഞ്ഞിട്ട് വരും എന്നും സ്നേഹ അറിയിച്ചിരുന്നു.മകനൊപ്പമുള്ള ആദ്യ വിഡിയോയും താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങും ആരാധകർക്കായി പങ്ക് വെച്ചിരിക്കുകയാണ് താരങ്ങൾ. കേദാർ എന്നാണ് കുഞ്ഞിന്റെ പേര്. ഒരുപാട് സന്തോഷത്തോടെ കുഞ്ഞിനെ കയ്യിലെടുത്തു സ്നേഹ കേദാർ എന്ന് ഉറക്കെ വിളിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്.ചടങ്ങിന്റെ ഫോട്ടോയും വിഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Scroll to Top