സ്വപ്നവാഹനം സ്വന്തമാക്കി ഷാജു ശ്രീധർ ; സന്തോഷം പങ്കുവെച്ച് താരം!!

മലയാളത്തിലെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഷാജു ശ്രീധര്‍. ചാന്തിനിയാണ് ഷാജുവിന്റെ ഭാര്യ.ഇരുവരും ഒരുമിച്ചു ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട് മായാജാലം, കോരപ്പൻ ദി ഗ്രേറ്റ്‌ എന്നീ സിനിമകളാണ് അതിൽ പ്രധാനപ്പെട്ടത്.ലൊക്കേഷനിൽ വെച്ച് കണ്ട് മുട്ടി പ്രണയത്തിൽ ആയവരാണ് തങ്ങളെന്നും ഫോൺ വിളി വീട്ടിൽ പിടിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നും ഇരുവരും പറഞ്ഞിരുന്നു.ഇപ്പോഴിതാ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ ഫോര്‍ച്യൂണറാണ് ഷാജു തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം. സ്വപ്‌നം എന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ.

പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.ടൊയോട്ടയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഫോര്‍ച്യൂണറിന്റെ നിലവിലെ പതിപ്പ് 2021-ലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 32.99 ലക്ഷം രൂപ മുതല്‍ 34.58 ലക്ഷം രൂപ വരെയും ഡീസല്‍ പതിപ്പിന് 35.49 ലക്ഷം രൂപ മുതല്‍ 50.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

അഗ്രസിവായ ഭാവങ്ങളുള്ള വാഹനമാണ് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍. മുന്‍ഭാഗം നിറയുന്ന ഗ്രില്ലും ക്രോമിയം ബോര്‍ഡറുമാണ് മുഖഭാവം അഗ്രസീവാക്കുന്നത്. എന്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള നേര്‍ത്ത ഹെഡ്‌ലാമ്പും വലിപ്പം കുറഞ്ഞ ഫോഗ്‌ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പറും ഗൗരവഭാവത്തിന് ആക്കം കൂട്ടും.സ്റ്റൈലിഷായ ആറ് സ്‌പോക്ക് അലോയി വീല്‍, ബോഡിയിലേക്കും ഹാച്ച്‌ഡോറിലേക്കും നീളുന്ന എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവും വാഹനത്തിന് അഴകേകും.

Scroll to Top