ഷക്കീറയുടെ കോപ്പി അടിയാണോ തമന്ന, കാവലാ പാട്ടിന് ട്രോൾ മഴ, മറുപടിയുമായി തമന്ന.

സോഷ്യൽ മീഡിയയിൽ ഇങ്ങും തമന്നയുടെ ഡാൻസ് ആയ കാവലയ്യ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീൽസ് വീഡിയോകൾ ആണ്.രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ആണിത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ വൈറൽ ആയി മാറി. നിരവധി പേരാണ് ഇതിന്റെ വീഡിയോകൾ ചെയ്യുന്നത്. അത് തമന്ന സ്റ്റോറി ആക്കാറുമുണ്ട്.എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ട്രോളുകൾ ആണ് വൈറൽ ആകുന്നത്.ഫുട്ബോൾ ലോകകപ്പ് തീം ഗാനമായ ‘വക്കാ വക്കാ’ പാട്ടുമായി താരതമ്യം ചെയ്താണ് ട്രോളുകൾ പുറത്തുവരുന്നത്.

ഷക്കീറയുടേത് പോലെ തന്നെയുള്ള നൃത്തചുവടുകൾ ആണെന്നും വാദം ഉണ്ട്.തമന്നയുടെയും ഷക്കീറയുടെയും ചിത്രങ്ങളും വിഡിയോയും കോർത്തിണക്കിയുള്ള ട്രോളുകൾ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇന്ത്യൻ ഷക്കീറ ആണോ തമന്ന എന്നാണ് കമ്മെന്റുകൾ.ട്രോളുകൾ വ്യാപകമായതോടെ പ്രതികരണവുമായി തമന്ന തന്നെ രംഗത്തെത്തി. ‘കാവാലാ’ പാട്ടിലെ തമന്നയുടെ നൃത്ത രംഗങ്ങളുടെ പശ്ചാത്തലത്തിൽ ‘വക്കാ വക്കാ’ ഗാനം ഉൾപ്പെടുത്തി പങ്കുവച്ച ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു തമന്നയുടെ പ്രതികരണം. ‘സിങ്ക് വളരെ കറക്റ്റാണ്. ഇത് സമ്മതിച്ചേ പറ്റൂ’ എന്ന് നടി കുറിച്ചു.

നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.നെൽസൺ രചനയും സംവിധാനവും നിർവഹിച്ച് സൺ പിക്‌ചേഴ്‌സിന്റെ കലാനിധി മാരൻ നിർമ്മിച്ചവരാനിരിക്കുന്ന തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ജയിലർ .മോഹൻലാൽ , ജാക്കി ഷ്റോഫ് , ശിവ രാജ്കുമാർ , സുനിൽ , രമ്യാ കൃഷ്ണൻ , വിനായകൻ , മിർണ മേനോൻ, തമന്ന ഭാട്ടിയ എന്നിവർക്കൊപ്പം രജനികാന്ത് ടൈറ്റിൽ റോളിൽഅഭിനയിക്കുന്നു.അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത് . ചിത്രം 2023 ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.രജനികാന്തിന്റെ 169-ാമത്തെ ചിത്രമായ തലൈവർ 169 എന്ന തലക്കെട്ടോടെ 2022 ഫെബ്രുവരിയിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു , അതേസമയം ജയിലർ എന്ന ഔദ്യോഗിക പേര് ജൂണിൽ പ്രഖ്യാപിച്ചു.

Scroll to Top