പ്രെഗ്നന്റ് ആണെന്ന് അറിയാതെ ജെസിബിയിൽ വലിഞ്ഞു കേറി, കഴിക്കാൻ പാടില്ലാത്ത ഫ്രൂട്ട്സ് കഴിച്ചു : മൃദുല യുവ.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി.

തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയ വിവരം മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ ആണ് കുഞ്ഞ് ജനിച്ച വിവരം യുവ പങ്കുവെച്ചത്.പെൺ കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.എല്ലാവരുടെയും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞാണ് താരം കുഞ്ഞിന്റെ കയ്യുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

ധ്വനി കൃഷ്ണ എന്നാണ് പേര് ഇട്ടിരിക്കുന്നത്.ഞങ്ങൾ വളരെ അഭിമാനത്തോടെ കുഞ്ഞ് രാജകുമാരിയുടെ പേര് വെളിപ്പെടുത്തുന്നു ധ്വനി കൃഷ്ണ. യുവയും മൃദുലയും ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്. മകളെയും കൊണ്ട് ലൊക്കേഷനിൽ പോകുന്നതും അവിടെ നിന്നുള്ള വിശേഷങ്ങളും എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് ഇവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ്.വിവാഹവാർഷിക ദിനത്തിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇവർ.വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെ,ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാണ് എന്ന് പറഞ്ഞാണ് താരങ്ങൾ വീഡിയോ ആരംഭിക്കുന്നത്.

കഴിഞ്ഞവർഷം ഫുൾ ടൈം കുഞ്ഞൂട്ടന്റെ കൂടെ ഇരിക്കാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ മുഴുവൻ ദിവസവും കൂടെ തന്നെയുണ്ടാകും. കുറേദിവസങ്ങളായി നല്ല തിരക്കിലായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള രണ്ടുവർഷതിനിടയിലെ ഏറ്റവും രസകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ കുറെയുണ്ട്. അതിൽ ഏറ്റവും വലിയ സംഭവം ഗർഭിണിയാണെന്ന് ഏട്ടനെ അറിയിക്കുന്നതാണ്.ഗർഭിണിയാണെന്ന് അറിയാതെ ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ സീനുകൾ ചെയ്തിട്ടുണ്ട്. ജെസിബിയിൽ വലിഞ്ഞു കേറുന്ന സീനുകളൊക്കെ ചെയ്തു. പ്രെഗ്നൻസി ടൈമിൽ കഴിക്കാൻ പാടില്ലാത്ത ഒരുപാട് ഫ്രൂട്ട്സുമൊക്കെ കഴിച്ചു.

രാത്രി വൈകിയുള്ള ഷൂട്ടുകളും ഒരുപാടുണ്ടായിരുന്നുവെന്ന് മൃദുല പറയുന്നു. വളരെ റിസ്‌ക്കുള്ള സീനുകൾ ചെയ്തിട്ടും നമുക്ക് കിട്ടിയ വാവയാണ് ഇത്. ദൈവം നമുക്കായി കരുതിയ നിധി.പത്തു ദിവസമൊക്കെയാണ് ഞങ്ങൾക്ക് ഒരുമിച്ചുനിൽക്കാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടായ വിശേഷങ്ങളെകുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.

video

Scroll to Top