ക്യൂട്ട് കപ്പിൾ ; സ്റ്റൈലിഷ് ലൂക്കിലുള്ള ശാലിനിയുടെയും അജിത്തിന്റെയും ചിത്രം ഏറ്റെടുത്ത് ആരാധകർ !!

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം.

താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.കഴിഞ്ഞ വർഷം നവംബറിലാണ് ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ അക്കൗണ്ട് തുറന്ന് നടി സജീവമായത്. കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.ഇപ്പോഴിതാ ഒരു ഉല്ലാസബോട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ശാലിനി പങ്കുവച്ചിരിക്കുകയാണ്.ദുബായിലാണ് ഇപ്പോൾ ഇരുവരുമുള്ളത്.

ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവർഗ്രീൻ കപ്പിൾസ് എന്നൊക്കെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ. പച്ചനിറത്തിലുള്ള ഷർട്ട് അണിഞ്ഞ് കൂളിംഗ് ഗ്ലാസ് ധരിച്ചാണ് അജിത്ത് ഇരിക്കുന്നതെങ്കിൽ, വെള്ള നിറത്തിലുള്ള മനോഹരമായ വസ്ത്രത്തിൽ സ്റ്റൈലിഷ് ലൂക്കിലാണ് ശാലിനി. കഴിഞ്ഞ ദിവസവും താരം കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചിരുന്നു.ശാലിനിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.അജിത് നായകനായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് തുനിവ്.

Scroll to Top