ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തിയ വ്യക്തിയാണ് അരുൺ ഗോപി.തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്.

ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട്.എറണാകുളം സെന്റ് തെരേസാസ് കോളേജ് കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് വിഭാഗം മേധാവി സൗമ്യ ജോണാണ് ഭാര്യ. അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ ജന്മദിനാഘോഷ ചടങ്ങളിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരക്, താമര എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്. നിരവധി താരങ്ങളാണ് പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.ചടങ്ങളിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് ദിലീപ് എത്തിയത്. ചടങ്ങിലെ പ്രധാന ആകർഷണം ദിലീപിന്റെ കുടുംബം തന്നെയായിരുന്നു. കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമായിരുന്നു ദിലീപ് എത്തിയത്.കലാഭവൻ ഷാജോൺ, ടിനി ടോം, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപേർ ചടങ്ങിനെത്തിയിരുന്നു.ഇതിന്റെ ഫോട്ടോയും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.


ദിലീപിന്റെ അടുത്ത ചിത്രമായ ബാന്ദ്രയുടെ സംവിധായകനും അരുൺ ഗോപിയാണ്.ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ തമന്നയാണ് നായിക. ഉദയ്കൃഷ്ണയാണ് തിരക്കഥ. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
