സഹോദരങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ശാലിനി ; സാരിയിൽ തിളങ്ങി താരം !!

മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായും പ്രേക്ഷരുടെ മനം കവർന്ന സഹോദരിമാരാണ് ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നു വിട്ടുനിൽക്കുകയാണ് ശാലിനി.കേരളത്തിലും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരകുടുംബമാണ് അജിത്തിന്റേത്. ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം . ഇപ്പോഴിതാ താരങ്ങളുടെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സഹോദരങ്ങളും താരങ്ങളുമായ ശ്യാമിലിക്കും റിച്ചാർഡിനുമൊപ്പമുള്ള ശാലിനിയുടെ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.അപൂർവ്വമായാണ് ശാലിനിയുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരിലേക്ക് എത്താറ്. ഇതിൽ കൂടുതലും അനിയത്തി ശ്യാമിലിയുടെ ഇൻസ്റ്റഗ്രാമിലൂടെയാണ്. ശ്യാമിലിയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പുതിയ ചിത്രവും പങ്കു വച്ചിരിക്കുന്നത്.

Scroll to Top