ബിഗ്ബോസ് രാജാവ് റോബിന്റെ പിറന്നാൾ, പ്രിയതമന് ആശംസകളുമായി ആരതി പൊടി.

ബിഗ്ബോസ് താരം റോബിന്റെ പിറന്നാൾ ആണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇക്കൂട്ടത്തിൽ റോബിന്റെ പിറന്നാൾ ദിനത്തിൽ ആരതി പൊടി ഇൻസ്റ്റാഗ്രാമിൽ കുറിച കുറിപ്പ് ആണ് വൈറൽ ആകുന്നത്. റോബിന്റെ കുട്ടികാലത്തെ ചിത്രങ്ങൾക്ക് ഒപ്പമാണ് ആരതി കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ,ജന്മദിനാശംസകൾ എന്റെ എക്കാലത്തെയും സ്നേഹമേ,ഈ പ്രപഞ്ചത്തിലും എന്റെ ജീവിതത്തിലും നിങ്ങളുടെ അസ്തിത്വത്തിന് ഞാൻ ഏറ്റവും നന്ദിയുള്ളവനാണ്.നീ ജനിച്ച ദിവസം എനിക്ക് എന്റെ സ്വന്തം അമ്മ ടിമ്മിയിൽ ഒരു പാർട്ടി ഉണ്ടായിരിക്കണം എന്ന് എനിക്ക് ഉറപ്പുണ്ട്, അത് എന്റെ നക്ഷത്രങ്ങൾ നിങ്ങളുടേതുമായി യോജിച്ച് നിൽക്കുന്ന സമയത്തായിരിക്കണം.

നിരവധി പേരാണ് താരത്തിന് ആശംസകളും കമ്മെന്റുകളും ആയി എത്തിയത്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.

എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.

Scroll to Top