വിവാഹവിരുന്നിൽ തിളങ്ങി ശാലിനിയും മക്കളും: വൈറൽ ഫോട്ടോസ് !!

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം .

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.ശാലിനിയുടെയും മക്കളുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എ.ആർ റഹ്മാന്റെ മകൾ ഖദീജയുടെയും റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹസൽക്കാരവേദിയിൽ എത്തിയതാണ് താരകുടുംബം. ഇവർക്കൊപ്പം ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലിയുമുണ്ടായിരുന്നു.

മേയ് ആദ്യവാരമായിരുന്നു ഖദീജയുടെയും റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് ഒരുക്കിയിരുന്നു.2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്.

Scroll to Top