മൂഡ് കളയല്ലേ, പാട്ട് പാടാൻ വന്നതാ,ഗോപിസുന്ദറിനെ കുറച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയുമായി അഭയ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിച്ചിരുന്നത്.

2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.എന്നാൽ ഇദ്ദേഹവുമായി പിരിഞ്ഞപ്പോഴും അതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറെയാണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഗോപി സുന്ദരിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അഭയ നൽകിയ മറുപടിയാണ്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നത് അഭയ ഹിരൺമയിയാണ്. പാട്ടിന്റെ റെക്കോഡിങ്ങുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ അഭയ ഹിരൺമയിയും ഒമറിനൊപ്പം പങ്കെടുത്തിരുന്നു.മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടപ്പോൾ മൂഡ് കളയല്ലേ….പാട്ട് പാടാൻ പോകുകയാണ് എന്നാണ് ഒമർ ലുലു പറഞ്ഞത്.

ഇത് കേട്ടപ്പോൾ അഭയ പറഞ്ഞു,മൂഡിന്റെ പ്രശ്നമൊന്നുമല്ല…കമന്റു ചെയ്യാന്‍ താൽപര്യമില്ല…റെക്കോഡിങ്ങിനാണ് വന്നത്…പാട്ട് പാടട്ടെ ഞാൻ…കമന്റു പറയുന്നവരെക്കുറിച്ച് ഞാനെന്തു പറയാനാ സഹോദരാ…അവർ കമന്റു ചെയ്യട്ടേ…ഏതായാലും ഈ വീഡിയോ വൈറൽ ആണ്.

Scroll to Top