3 മാസം മുൻപ് വിവാഹം, 7 മാസം ഗർഭിണി; വിവാഹത്തിന് മുമ്പ് ​ഗർഭിണിയായോ എന്ന ചോദ്യത്തിന് മറുപടിയുമായി ഷംന

മലയാളസിനിമ അഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം.പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിമിന് ആരാധകർ ഏറെയാണ്. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.ദി ഹിന്ദു അവളെ “തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി” എന്ന് വിശേഷിപ്പിച്ചു.അവനു, തുടർന്നുള്ള അവുനു 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.

2010 കളുടെ മധ്യത്തിൽ ഷംന ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു,രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ ഷാനിദ് ആസിഫലിയുമായുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന അറിയിച്ചത്.വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്.

എന്നാൽ താരം ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ ചോദ്യമായിരുന്നു ,ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ​ഗർഭിണിയായി? എന്നത്.ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി ഷംന തന്നെ എത്തിയിരിക്കുകയാണ്.’ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരു ക്ലാരിഫിക്കേഷൻ തരാൻ വേണ്ടിയാണ്. ക്ലാരിഫിക്കേഷൻ എന്ന് ഇതിനെ പറയേണ്ട ആവശ്യമുണ്ടോയെന്ന് എനിക്കറിയില്ല. ക്ലാരിഫിക്കേഷൻ‌ എന്നതല്ല ഇത് വളരെ പേഴ്സണലായ കാര്യമാണ്.’ ‘എന്നാലും ഞാൻ ഇന്ന് ഇതിവിടെ പറയാൻ കാരണം കുറേ അധികം ചോദ്യങ്ങളും കമന്റ്സും കണ്ടതുകൊണ്ടാണ്.

യുട്യൂബ് നോക്കിയപ്പോൾ വിവിധ ചാനലുകൾ കുറെ ഹെഡ്ലൈൻസൊക്കെ ഇട്ട് വീഡിയോ ചെയ്തും കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.”ഒരുപാട് പ്രാർഥനകൾ കിട്ടി അതിലും സന്തോഷമുണ്ട്. ​ഗർഭിണിയായിരിക്കെയും ഞാൻ അഭിനയിച്ചു. അതിൽ ഒന്ന് എല്ലാവരും വെയിറ്റ് ചെയ്യുന്ന തെലുങ്ക് സിനിമ ദസറയാണ്. കീർത്തി സുരേഷും നാനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ​ദസ്റയിലെ എന്റെ അവസാനത്തെ കുറച്ച് ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ​ ​ഗർഭിണിയായിരുന്നു.”കല്യാണത്തിന് മുന്നെ ​ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാ​ഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്.

അതുകൊണ്ട് തന്നെ എന്റെ യഥാർഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാം​ഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.’ ‘ശേഷം ഞാനും ഭർത്താവും ലിവിങ് ടു​ഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾ​ക്കും കൺഫ്യൂഷൻ വന്നത്’ ഷംന പറഞ്ഞു.

Scroll to Top