സസ്പെൻസ് നിറച്ച് സ്വാസികയും റോഷനും ; പുതു കളങ്ങൾ തേടി ‘ചതുരം’ ടീസര്‍ !!

നടനും സംവിധായകനുമായ സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചതുരം’. സ്വാസിക, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചതുരത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.സെൻസറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ്‌ തോമസ്. ഛായാഗ്രഹണം – പ്രദീഷ്‌ വർമ്മ, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്‌, വസ്ത്രാലങ്കാരം – സ്റ്റേഫി സേവ്യർ, കലാ സംവിധാനം – അഖിൽ രാജ് ചിറയിൽ, മേക്കപ്പ് – അഭിലാഷ് എം,

പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ – അംബ്രോ, ശബ്ദ രൂപകല്പന – വിക്കി, ശബ്ദ മിശ്രണം – എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് – ജിതിൻ മധു, പ്രൊമോഷൻസ് – പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ – സീറോ ഉണ്ണി.

Scroll to Top