‘സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു’; ക്യൂട്ട് ചിരിയുമായി മഞ്ജു വാര്യർ !!

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ.മഞ്ജു പങ്കുവെച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.’സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു’, എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

സമീറ സനീഷാണ് തനിക്കായി ഈ ഔട്ട്ഫിറ്റ് തയ്യാറാക്കിയതെന്നും താരം കുറിച്ചിട്ടുണ്ട്. സിമ്പിൾ ലുക്കിൽ ഏറെ മനോഹരിയായാണ് താരം ഫോട്ടോയിൽ. “സൂപ്പർ വുമൺ, നിങ്ങളുടെ പുഞ്ചിരി എല്ലാ വസ്ത്രങ്ങളെയും മനോഹരമാക്കും. പുഞ്ചിരിച്ചുകൊണ്ടിരിക്കുക, നിങ്ങൾ ഓരോ ദിവസം കഴിയുംതോറും വിസ്മയിപ്പിച്ച കൊണ്ട് ഇരിക്കുന്നു, പതറി വീഴാനുള്ളതല്ല നിവർന്നു നിൽക്കാനുള്ളതാണ് ജീവിതമെന്ന് ജീവിച്ചു കാണിച്ച വ്യക്തിത്വം, മനസിന്റെ സന്തോഷം അതാണ് മുഖത്തു കാണുന്നത് എന്നും ഇങ്ങനെ ശോഭയോടെ തിളങ്ങട്ടെ ചേച്ചിയുടെ മുഖം”എന്നാണ് ആരാധകരുടെ കമന്റുകൾ .

Scroll to Top