ഒട്ടും പ്രതീക്ഷിക്കാതെ ബേസിലിനെ പോയി കണ്ടു, ആ ഒരൊറ്റ സീൻ കാരണം സിനിമയുടെ ഭാഗമായി : ഷെല്ലി കിഷോർ.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ടൊവിനോ തോമസ് നായകനായി എത്തി.ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇദ്ദേഹത്തിന് മികച്ച വരവേൽപ്പ് ആണ് ലഭിച്ചത്.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.സിനിമയിൽ ഷെല്ലി കിഷോർ അഭിനയിച്ച ഉഷ എന്ന കഥാപാത്രവും ഏറെ ശ്രദിക്കപെട്ടു.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഷെല്ലിയുടെ വാക്കുകൾ ആണ്.ഒരു അഭിമുഖത്തിന് നൽകിയതിൽ ഷെല്ലി പറഞ്ഞത് ഇങ്ങനെ , ഒട്ടും പ്രതീക്ഷിക്കാതെയാണ് മിന്നല്‍ മുരളിയില്‍ അവസരം ലഭിച്ചത്. സേക്രഡ് ഹാര്‍ട്ട് കോളജില്‍ മാസ്റ്റേഴ്‌സ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബേസിലിന്റെ അസ്സിസ്റ്റന്റ് ശിവ വിളിക്കുന്നത്. ഒരു കഥ പറയാനുണ്ട് ബേസില്‍ ജോസഫിനെ വന്നു കാണു എന്ന് പറഞ്ഞു. ബേസിലിനെ എനിക്ക് നേരിട്ട് അറിയില്ല. അദ്ദേഹത്തിന്റെ ‘ഗോദ’യും ‘കുഞ്ഞിരാമായണ’വും കണ്ടിട്ടുണ്ട് . കുഞ്ഞിരാമായണം എനിക്ക് ഒരുപാട് ഇഷ്ടപെട്ട ചിത്രമാണ്. അവര്‍ വിളിച്ചപ്പോള്‍ എനിക്ക് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല. കാരണം ‘തങ്ക മീന്‍കള്‍; കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ചിത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ കിട്ടിയില്ല.

ഒന്നും പ്രതീക്ഷിക്കാതെയാണ് ബേസിലിനെ പോയി കണ്ടത്. ബേസില്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ നല്ല ഒരു വിവരണം തന്നു. ചിലര്‍ കഥ പറഞ്ഞാല്‍ നമുക്ക് ഒന്നും മനസിലാകില്ല. പക്ഷേ ബേസില്‍ കഥ പറഞ്ഞപ്പോള്‍ ആ കഥാപാത്രത്തെപ്പറ്റി ഒരു നല്ല ഐഡിയ എനിക്ക് കിട്ടി. ആ കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായി. ബേസില്‍, ‘തങ്ക മീന്‍കള്‍’ കണ്ടിട്ടാണ് എന്നെ വിളിച്ചത്. ഞാന്‍ ലുക്കില്‍ അധികം ശ്രദ്ധിക്കുന്ന ആളല്ല. വാര്‍ഡ്രോബ് തുറക്കുമ്പോാള്‍ ആദ്യം കാണുന്ന വസ്ത്രം എടുത്ത് ധരിച്ച് പുറത്തുപോകുന്ന ആളാണ് ഞാന്‍. അവരോട് പറഞ്ഞു, ‘അന്ന് ഇരുന്നപോലെയേ അല്ല ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത് ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്, ഈ കഥാപാത്രത്തിന് ഞാന്‍ യോജിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ ചെയ്യാം’. അത്രയും പറഞ്ഞിട്ട് അവിടം വിട്ടു. പിന്നെ ഒരു മാസം വിവരമൊന്നുമില്ല. ഒരു മാസത്തിനു ശേഷം ശിവ വീണ്ടും വിളിച്ച് സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു.

Scroll to Top