പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അ ന്തരിച്ചു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരള സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ (74) അ ന്തരിച്ചു. അ ന്ത്യം അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു. 12 വര്‍ഷമായി മുസ്്ലീംലീഗ് സംസ്ഥാന പ്രസിഡന്റാണ്. സമസ്തയുടെ ഏറ്റവും പ്രമുഖ നേതാവാണ് അദ്ദേഹം.

കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായ എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസി‍ഡന്റുമാണ് അദ്ദേഹം. ഒട്ടേറെ മഹല്ലുകളുടെ ഖാസിയുമായിരുന്നു തങ്ങൾ. വൈകിട്ട് അഞ്ചുമുതല്‍ മലപ്പുറം ടൗണ്‍ഹാളിലാണ് പൊതുദര്‍ശനം. കബറടക്കം നാളെ രാവിലെ 9ന് പാണക്കാട് ജുമാമസ്ജിദിലാണ്.

Scroll to Top