ശ്വാസം മുട്ടിയിട്ടും പിൻമാറാൻ ബിഗ്‌ബോസ് നിർദ്ദേശം നൽകിയിട്ടും ടാസ്ക് പൂർത്തിയാക്കി ശോഭ.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.3 മത്സരങ്ങൾ കഴിയുകയുണ്ടായി.പിടിവള്ളി, കുതിരപന്തയം, പൂൾ ടാസ്ക്എന്നിവ കഴിഞ്ഞു.ലാസ്റ്റ് കഴിഞ്ഞ ടാസ്കിൽ ശോഭയുടെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.സ്വിമ്മിംഗ് പൂളില്‍ ബിഗ് ബോസ് നിക്ഷേപിച്ചിരുന്ന നാണയങ്ങളില്‍ നിന്ന് സ്വന്തം ചിത്രം ആലേഖനം ചെയ്‍തത് കണ്ടെത്തുകയാണ് വേണ്ടിയിരുന്നത്. ഇതിനായി എടുക്കുന്ന സമയം കണക്കാക്കിയാണ് വിജയികളുടെ ക്രമം നിശ്ചയിച്ചത്. സ്വിമ്മിംഗ് പൂളില്‍ ആയിരുന്നപ്പോള്‍ ശോഭയ്‍ക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു.

സാധിക്കുന്നില്ലെങ്കില്‍ ശ്രമം ഉപേക്ഷിക്കാം എന്ന് പറഞ്ഞ് ബിഗ് ബോസ് നയം വ്യക്തമാക്കി. എന്നാല്‍ നെവര്‍ ഗിവപ്പ് എന്നത് ആപ്‍തവാക്യം പോലെ കരുതുന്ന ശോഭ പിൻമാറാൻ തയ്യാറായിരുന്നില്ല. ശോഭ പിന്നീടും ടാസ്‍കില്‍ തുടര്‍ന്നു. 7.7 മിനിട്ട് എടുത്തെങ്കിലും ശോഭ ടാസ്‍ക് പൂര്‍ത്തിയാക്കി.ശോഭയ്ക്ക് കയ്യടി നൽകുകയാണ് പ്രേക്ഷകർ.2 ആഴ്ചകൾ കൂടിയാണ് അവശേഷിക്കുന്നത്. പതിമൂന്നാം ആഴ്ചയിലെ എലിമിനേഷനിൽ എത്തി നിൽക്കുന്ന മത്സരാർഥികൾക്ക് നോമിനേഷനിൽ നിന്നും ഒഴിവായി നേരിട്ട് ഫൈനല്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടിക്കറ്റ് ടു ഫിനാലെ.

പിടിവള്ളി ടാസ്കിൽ സെറീന 10 പോയിന്റും രണ്ടാമത്തെ ടാസ്ക് കുതിര പന്തയത്തിൽ വിജയിച്ച് ഒന്നാമതെത്തിയത് നാദിറയാണ്.മൂന്നാമത്തെ മത്സരമായ പൂൾടാസ്കിൽ അഖിൽ മാരാർ ഒന്നാമതായി. ഇവിടെയും രണ്ടാം സ്ഥാനം നേടിയത് നാദിറയായിരുന്നു. മിഥുന്‍ മൂന്നാമതെത്തി. ശോഭയാണ് ഈ മത്സരത്തിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്തത്.ബിഗ്ബോസ് ടിക്കറ്റ് ടു ഫിനാലേയിൽ കഴിഞ്ഞ മൂന്ന് ടാസ്കുകളിൽ രണ്ടെണ്ണത്തിൽ രണ്ടാം സ്ഥാനവും ഒരു ഒന്നാം സ്ഥാനവുമായി 28 പോയൻ്റുമായി നാദിറ മുന്നേറുന്നു. രണ്ടാം സ്ഥാനത്തുള്ള റിനോഷുമായി 6 പോയൻ്റിൻ്റെ ലീഡ് നാദിറക്ക് ഉണ്ട്.

എന്നാൽ ഇത്തവണത്തെ എവിഷൻ ലീസ്റ്റിൽ ഉള്ള നാദിറ ടിക്കറ്റ് ടു ഫിനാലെ ജയിച്ചാലും എവിഷനിൽ നിന്നും ഒഴിവാകുക എന്ന വലിയ കടബ മുന്നിൽ ഉണ്ട്.മൂന്നാം ടാസ്കിൽ ലാസ്റ്റ് ഫിനീഷ് ചെയ്ത ശോഭ നാലാം സ്ഥാനത്താണ്. ആദ്യ രണ്ട് ടാസ്കിൽ ശാരിരിക ബുദ്ധുമുട്ട് കാരണം 1 പോയൻ്റുകൾ മാത്രം നേടി ഔട്ട് ആയ അഖിൽ മാരാർ മൂന്നാം ടാസ്കിൽ 10 പോയൻ്റുകൾ നേടി വലിയ തിരിച്ചു വരവിലാണ്. 10 പോയൻ്റുമായി വിഷ്ണുവാണ് ഏറ്റവും പിറകിൽ.മൂന്ന് മത്സരങ്ങളില്‍ നിന്ന് നാദിറ ആകെ രണ്ട് പോയിന്‍റ് മാത്രമാണ് നഷ്‍ടപ്പെടുത്തിയത്. നേടിയത് ആകെ 28 പോയിന്‍റുകളും. 22 പോയന്റുകളുമായി റിനോഷ് രണ്ടാമതും സെറീന 18 പോയന്റുകളുമായി തൊട്ടുപിന്നാലെയുമാണ് ഇടംപിടിച്ചിരിക്കുന്നത്.

Scroll to Top