അവസാനിക്കാത്ത വേനൽക്കാലം ;തായ്ലാന്റ് ബീച്ചിൽ ഹോട്ട് ലുക്കിൽ പ്രാർത്ഥന !! വൈറൽ ഫോട്ടോസ്

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്. മഞ്ജുവാര്യർ അഭിനയിച്ച മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ ലാ ലാ എന്ന പാട്ട് പ്രാർത്ഥനയാണ് പാടിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വൈറലാകുന്ന വാർത്ത പ്രാർത്ഥന ബോളിവുഡിൽ പാടി എന്നതാണ്. രേ ബാവ്‌രേ’ എന്ന ഗാനമാണ് പാടിയത്.ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം.അതും തെന്നിന്ത്യൻ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയുടെ ഈണത്തിൽ.ആരും ഇഷ്ടപ്പെട്ടു പോകുന്ന മെലഡിയാണ് പ്രാർത്ഥന പാടിയ ‘രേ ബാവ്‍രേ’.

ഗോവിന്ദ് വസന്തയ്ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് ഗാനം സിനിമയിലെത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഫാഷൻ രംഗത്ത് അമ്മയെപോലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പ്രാർത്ഥന.താരം ലണ്ടനിൽ യൂണിവേഴ്സിറ്റിയിൽ പാട്ട് പഠിക്കാൻ പോയിരിക്കുകയാണ്.അവിടെ നിന്നുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രാർത്ഥന പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്.തായ്ലാൻഡിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസവും പ്രാർത്ഥന അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.അനന്തമായ വേനൽക്കാലം എന്ന ക്യാപ്ഷനോടെയാണ് സ്വിമ് സ്യുട്ടിൽ ഉള്ള ഫോട്ടോ താരം പങ്കുവെച്ചിരിക്കുന്നത്.സ്വർഗം എന്നാണ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.ഇന്ദ്രജിത് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്ബ്രാലെറ്റിൽ ഹോട് ലുക്കിൽ ആണ് താരം.തായ്‌ലൻഡിലെ ഫുകേറ്റ് എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് പ്രാർത്ഥന പങ്കുവച്ചിരിക്കുന്നത്. ശരീരത്തിലെ ടാറ്റൂകളും ചിത്രങ്ങളിൽ കാണാൻ സാധിക്കും. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top