ഷോർട്സിൽ ക്യൂട്ട് ലുക്കിൽ ഹൻസിക;പാവക്കുട്ടിയെ പോലെയെന്ന് ആരാധകർ!!ഫോട്ടോസ്

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക.

തന്റെ ജീവിതത്തിലെ ഓരോ ദിവസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഹൻസിക പങ്കുവെച്ച ചിത്രങ്ങളാണ്. കുടുംബസമേതം ബാങ്കോക്കിൽ അവധി ആഘോഷിക്കുകയാണ് ഹൻസിക.ഷോർട്സ് ധരിച്ച് ബാങ്കോക്കിലെ ബനിയൻ ട്രീ എന്ന ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഹൻസിക ആരാധകരുമായി പങ്കുവച്ചിട്ടുളളത്.

പിറകിൽ ചന്ദ്രനെയും കാണാം.ചന്ദ്രനെ പോലെ തിളങ്ങി നിൽക്കുന്ന എന്നാണ് ഹൻസികയുടെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകരുടെ കമന്റുകൾ.ആഹാനയും അനിയത്തിമാരും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്.

Scroll to Top