ആശംസകൾക്ക് നന്ദിയുമായി ചിപ്പി; കറുപ്പ് സാരിയിൽ സുന്ദരിയായി താരം !! ഫോട്ടോസ്

മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ്‌ നേടി. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്.

ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.താരത്തിന് ഒരു മകളാണ് ഉള്ളത്.അവന്തിക എന്നാണ് പേര്.ഇപ്പോൾ സാന്ത്വനം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്.മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവരുന്ന രീതിയിലാണ് താരത്തിന്റെ അഭിനയം. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ചിപ്പിയുടെ നാല്പത്തിയെട്ടാം ജന്മദിനം.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.ജന്മദിനത്തിൽ തനിക്ക് ആശംസകൾ നേർന്ന് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ ചിപ്പി ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് ഒപ്പമാണ് താരം നന്ദി അറിയിച്ചത്.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് താരം.അയ്യപ്പൻ സജയൻ ആണ് ഫോട്ടോസ് എടുത്തത്.

Scroll to Top