മകൾക്കൊപ്പം ബിക്കിനിയിൽ തിരമാലകളിൽ കളിച്ച് ശ്രിയ ശരൺ, വിമർശനങ്ങളുമായി സദാചാരക്കാർ.

ബോളിവുഡില്‍ ഉൾപ്പടെ തിളങ്ങുന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് ശ്രിയ ശരൺ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വിജയ ചിത്രങ്ങളുടെ ഭാഗമായി. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു.

എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം.

താരം വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേള എടുത്തെങ്കിലും മടങ്ങി വരവ് നടത്തിയെങ്കിലും തമിഴിലെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്കിലൂടെ അഭിനയരംഗത്ത് ശക്തമായ തിരിച്ചുവന്നു.റഷ്യൻ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവ് ആണ് ശ്രിയയുടെ ഭർത്താവ്.സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി താരം എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ കുഞ്ഞിനും ഭർത്താവിനുമൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ ശ്രിയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരിക്കുന്നത്.ചിരിയെയും സന്തോഷത്തെയും സ്നേഹിക്കുക,

നിബന്ധനകളില്ലാതെ സ്നേഹിക്കുക, ഉദ്ദേശമില്ലാതെ സംസാരിക്കുക, കാരണമില്ലാതെ കൊടുക്കുക, പ്രതീക്ഷയില്ലാതെ കരുതുക, അതാണ് യഥാർത്ഥ സ്നേഹത്തിന്റെ ആത്മാവ് എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. അതോടെ തന്നെ നിരവധി പേര് വിമർശനങ്ങളുമായി എത്തി.

Scroll to Top