മൂന്ന് പെണ്മക്കളെ സാക്ഷിയാക്കി ഷുക്കൂർ വക്കീലും ഭാര്യയും വീണ്ടും വിവാഹിതരായി!! വിഡിയോ

അഭിഭാഷകനും സിനിമാ താരവുമായ പി. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ്ചാൻസലറുമായ ഷീന ഷുക്കൂറും ‘വീണ്ടും’ വിവാഹിതരായി.മൂന്ന് പെണ്മക്കളെ സാക്ഷിയാക്കി സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഭാര്യയുമായി പുനര്‍വിവാഹം ന‌ടത്തിയത്. അനന്തരാവകാശികളായി പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മുസ്‍ലിം വ്യക്തി നിയമ പ്രകാരം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ അവര്‍ക്ക് ലഭിക്കൂവെന്നും അതിനെ മറികടക്കാനാണ് ഭാര്യയെ സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കുന്നതെന്നുമാണ് ഷുക്കൂര്‍ വക്കീല്‍ എന്ന് അറിയപ്പെടുന്ന അഡ്വ. പി ഷുക്കൂര്‍ പറഞ്ഞിരിക്കുന്നത്.

മൂന്ന് പെണ്‍മക്കളാണ് അദ്ദേഹത്തിന്. ഭാര്യ ഷീന ഷുക്കൂര്‍ മഞ്ചേശ്വരം ലോ ക്യാമ്പസ് ഡയറക്ടറും എം ജി സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമാണ്. അന്തര്‍ദേശീയ വനിതാ ദിനമായ ഇന്നാണ് ഇരുവരും സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരമുള്ള തങ്ങളുടെ വിവാഹത്തിന് തെരഞ്‍ഞെടുത്തിരിക്കുന്നത്.ഇന്നു രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം.

നന്ദി. പടച്ചവൻ അനുഗ്രഹിക്കട്ടെ .എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .” പ്രതിരോധം ” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.സ്നേഹം- എന്നാണ് അദ്ദേഹം കുറിച്ചത്.

Scroll to Top