ജീവിതത്തിൽ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ട് സ്ത്രീകളുടെ മുന്നിലാണ് : സലിം കുമാർ.

വനിത ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സലിം കുമാറിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ തന്റെ അമ്മയെയും ഭാര്യയെയും കുറിച്ചാണ് പറയുന്നത്. തന്നെ സ്വാധീനിച്ച രണ്ട് സ്ത്രീകളെ കുറിച്ചാണ് പറയുന്നത്.ജീവിതത്തിൽ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ട് സ്ത്രീകളുടെ മുന്നിലാണ് എന്നും സലിം കുമാർ പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ജീവിതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മ രിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര് ഈ ദിനം എന്റെ അമ്മയുടേതാണ് എന്റെ ഭാര്യയുടെയാണ്.Happy വിമൻസ് day

facebook post

photos

Scroll to Top