മകന് വേണ്ടി വിവാഹദിനത്തിൽ ഒരുമിച്ച് പ്രിയദർശനും ലിസിയും

കഴിഞ്ഞ ദിവസം ലിസി- പ്രിയദർശൻ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് വിവാഹിതനായി.അതിൽ ഏറ്റവും പ്രത്യേകത എന്നത് മകന്റെ നല്ലയൊരു ദിവസത്തിൽ ലിസിയും പ്രിയദർശനും ഒന്നിച്ച് ചടങ്ങിൽ ഉണ്ടായിരുന്നു എന്നതാണ്. ചിത്രങ്ങൾ കണ്ടതോടെ പ്രേക്ഷകർക്കും ഒരുപാട് സന്തോഷമായി.അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെലനി ആണ് വധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും

സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു വിവാഹം.വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം.ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്.ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിശ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍.

Scroll to Top