‘ഞാനും മമ്മൂക്കയും മണലാരണ്യവും’: മമ്മൂക്കയ്ക്ക് ഒപ്പമുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ !!

പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ‘ക്രിസ്റ്റഫർ’ പ്രമോഷനായി ദുബായിലെത്തിയപ്പോൾ മമ്മൂട്ടിക്കൊപ്പം പകർത്തിയ തന്റെ മനോഹരമായ സെൽഫി പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. നടി സ്നേഹയും മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സ്നേഹയ്ക്കും മീര നന്ദനും ഒപ്പം ചെറിയ ജീപ്പിൽ ഡസർട് സഫാരി ചെയുന്ന വീഡിയോ മമ്മൂക്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.വിഡിയോ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു.‘ഞാനും മമ്മൂക്കയും മണലാരണ്യവും’ എന്ന കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. ‘വിത്ത് മൈ ഫേവറേറ്റ്സ്’ എന്നു കുറിച്ചാണ് സ്നേഹ ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും, ഭർത്താവും നടനുമായ പ്രസന്നയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്‌തത്.

വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ആർ.ഡി ഇല്യൂമിനേഷൻസാണ് നിർമിക്കുന്നത്.‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം ഇറങ്ങുന്നത്.മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്.

Scroll to Top