അമ്മ ചതുരം കാണാൻ എത്തിയപ്പോൾ; എല്ലാം അമ്മയുടെ അനുഗ്രഹമാണ്; സിദ്ധാർഥ്

മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിത ചേച്ചിയുടെ വിടവാങ്ങൽ ഏറെ വേദനയോടെയാണ് സ്വീകരിച്ചത് . മകനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിലായിരുന്നു 22ന് രാത്രി 10.45-ന് അന്ത്യം. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു.നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.നമ്മൾ എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് അഭിനയ രംഗത്തേക് കടന്നു വരുന്നത്. ‘നിദ്ര’യാണ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമ. ശേഷം ‘വർണ്യത്തിൽ ആശങ്ക, ചന്ദ്രേട്ടൻ എവിടെയാ, ജിന്ന്, ‘എന്നീ സിനിമകൾ സിദ്ധാർഥ് സംവിധാനം ചെയ്തു. ‘ചതുരം’ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിദ്ധാർഥിന്റെ ഫേസ്ബുക് കുറിപ്പാണ്.അമ്മയ്‌ക്കൊപ്പം ചതുരം സിനിമയുടെ പ്രൈവറ്റ് ഷോ കണ്ടപ്പോൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് സിദ്ധാർഥ് കുറിപ്പ് പങ്കുവെച്ചത്.

ചതുരം സിനിമയുടെ പ്രൈവറ്റ് ഷോ നടത്തിയപ്പോൾ ആയിരുന്നു ‘അമ്മ തനിക്കൊപ്പം സിനിമ കണ്ടതെന്നും എന്നാൽ ഇപ്പോൾ ‘അമ്മ കൂടെയില്ലെങ്കിൽ പോലും അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നുവെന്നാണ് താരം പറഞ്ഞത്.നിരവധി പേരാണ് സിദ്ധാർത്ഥിന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്.‘അമ്മ ആഗ്രഹിച്ച കാര്യമാണ് നീ ഇപ്പോൾ സാധിച്ചതെന്നും ഇതിനിയും തുടരണമെന്നും ‘അമ്മ എന്നും അനുഗ്രഹത്തോടെ കൂടെ തന്നെ ഉണ്ടാകുമെന്നുമാണ് നടി ശ്വേത മേനോൻ ചിത്രത്തിന് നൽകിയ കമന്റ്.

Scroll to Top