ഗോവയിലെ സന്തോഷം വ്യത്യസ്തമായിരിക്കും; ഹോട്ട് ലുക്കിലുള്ള മാധുരി ബ്രാഗൻസയുടെ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ

ഒരു സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക.ചിത്രത്തില്‍ ജോജു അവതരിപ്പിച്ച ജോസഫിന്റെ മുന്‍ കാമുകിയായിട്ടാണ് നടി എത്തിയത്. എന്നാൽ ഗ്ലാമറിന്റെ അതിരുകളും വരമ്പുകളും താണ്ടാൻ തനിക്ക് ആരുടേയും സമ്മതം ആവശ്യമില്ല എന്നുകൂടി മാധുരി പലതവണകളയായി തെളിയിച്ചിട്ടുമുണ്ട്.

ജോസഫിന് പുറമെ എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചു.അനൂപ് മേനോന്റെ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മാധുരി അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം ജോസഫിൽ നായികയായി.ബൗണ്ട് എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ മാധുരിയുള്ളത്. പത്തൊൻപതാം നൂറ്റാണ്ടിലെ കാത്ത എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മാധുരി കാഴ്ചവച്ചത്. അനൂപ് മേനോന്റെ വാരൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്.“ഗോവയിലെ സന്തോഷം വ്യത്യസ്തമായ സന്തോഷമായിരിക്കും എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.ഇതിന് മുമ്പും മാധുരി ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top