‘ആ നിലത്തു കിടന്ന് ഇഴയുന്നത് സായൂന്റെ കാലല്ലേ?’; മകൾക്കൊപ്പമുള്ള രസകരമായ ഫോട്ടോയുമായി സിത്താര

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായിക ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന വ്യക്തികൂടിയാണ്. റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സിദ്ദുവായി സിത്താര എന്ന ഗായിക മാറുന്നത്.കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.2009ൽ ആണ് സിതാരയുടെ വിവാഹം നടന്നത് ഡോക്ടർ സജീഷ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.ഇരുവർക്കും സായു എന്ന് വിളിക്കുന്ന സാവൻ റിതു എന്ന മകൾ കൂടിയുണ്ട്.അമ്മയുടെ കൂടെ ഇടയ്ക്ക് സായുവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടാറുണ്ട്.

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സിതാര.മകളെ എടുത്തുപിടിച്ചു നിൽക്കുന്നതിന്റെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.‘ആ നിലത്തു കിടന്ന് ഇഴയുന്നത് സായൂന്റെ കാലല്ലേ?’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സിത്താര ചിത്രങ്ങൾ പങ്കുവെച്ചത്.അമ്മയ്ക്കൊപ്പം കുറുമ്പ് കാണിക്കുന്ന സായുവിനെ ചിത്രത്തിൽ കാണാം.തിരക്കുകളിൽ നിന്നൊഴിഞ്ഞ് വീട്ടിൽ മകൾക്കൊപ്പം സമയം ചിലവഴിക്കുകയാണെന്ന് സിത്താര പോസ്റ്റിലൂടെ വ്യക്തമാക്കി. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top