മലയാളികൾക്കൊപ്പം ഓണം ആഘോഷിച്ച് താരകുടുംബം, ഇലയിൽ സദ്യ കഴിച്ച് സിവ ധോണി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെന്ന പോലെ തന്നെ ഇൻസ്റ്റാഗ്രാമിലും സജീവമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. പ്രത്യേകിച്ച് മകൾ സിവായുമായുള്ള മനോഹന നിമിഷങ്ങൾ ഒന്നുപോലും വിടാതെ താരം ഇൻസ്റ്റാഗ്രമിൽ പങ്കുവെക്കാറുണ്ട്. കളിക്കളത്തില്‍ കൂള്‍ ആണ് ധോണി. എന്നാല്‍ മകളുടെ മുന്നില്‍ അതിനെക്കാള്‍ കൂളാണ്. ധോണിയെ പോലെ തന്നെ ആരാധകരുടെ ഇഷ്ടതാരമാണ് മകള്‍ സിവയും.

സിവയുടെ കുസൃതികളും ചിരിയും കളിയുെമല്ലാം ആരാധകര്‍ അത്ര സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.ഇപ്പോഴിതാ ഇലയിട്ട് ഓണസദ്യ കഴിക്കുകയാണ് സിവ. അമ്മ സാക്ഷിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ പങ്കിട്ടത്. ഇതിെനാപ്പം മലയാളികൾക്ക് ഓണം ആശംസകളും ധോണി കുടുംബം നേരുന്നു.

Scroll to Top