സാരിയിൽ സുന്ദരികുട്ടിയായി കുഞ്ഞാറ്റ,കുടുംബത്തോടൊപ്പമുള്ള ഓണചിത്രം പങ്കുവെച്ച് മനോജ്‌ കെ ജയൻ.

നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് മനോജ്‌ കെ ജയൻ. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്നപരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ.. ഈ ചിത്രം പുറത്തിറങ്ങിയില്ല.1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി.തമിഴ് സിനമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് മനോജ്‌. അതുകൂടാതെ നല്ലൊരു ഗായകൻ കൂടെയാണ്.താരത്തിന്റെ ആദ്യഭാര്യ നടി ഉർവശി ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2000-ൽ വിവാഹം കഴിഞ്ഞു.

എന്നാൽ 2008-ൽ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.ഒരു മകൾ ഉണ്ട്. കുഞ്ഞാറ്റ എന്നാണ് പേര്. മനോജ്‌ കെ ജയനോപ്പമാണ് മകൾ.താരം രണ്ടാമത് വിവാഹം കഴിച്ചത് ആശയെയാണ്.സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ഫോട്ടോയാണ്.ഫോട്ടോയിൽ മനോജ്‌ കെ ജയനും മകൾ കുഞ്ഞാറ്റയും ഭാര്യ ആശയും ആശയുടെ മകനും കാണാം.കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.സാരിയിൽ അതിസുന്ദരിയായ കുഞ്ഞാറ്റയാണ് ചിത്രത്തില്‍. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Scroll to Top