പറഞ്ഞ വാക്കിന് 6 കോടിയേക്കാൾ വില, സ്മിജയ്ക്ക് അഭിനന്ദനങ്ങളുമായി സമൂഹം.

6 കോടി സമ്മാനമായി ലഭിച്ച ലോട്ടറി തന്റെ കയ്യിൽ ഉണ്ടായിട്ടും പറഞ്ഞ വാക്കിന് വില നൽകുകയാണ് സ്മിജ എന്ന ലോട്ടറി വില്പനക്കാരി.എറണാകുളം ജില്ലയിൽ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പ്രസിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിന്റെ പേരില്‍ ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് ഇവര്‍ ലോട്ടറിക്കച്ചവടം ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പട്ടിമറ്റം വലമ്പൂരില്‍ ലഭിച്ച വീട്ടിലാണ് താമസം. പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നാണ് സ്മിജ ടിക്കറ്റ് എടുത്തു വില്‍ക്കുന്നത്.ഈ വാർത്തയ്ക്കു പിന്നിലെ കഥ ഇങ്ങനെ,രാജഗിരി ആശുപത്രിക്കു മുന്നില്‍ വര്‍ഷങ്ങളായി ലോട്ടറി വില്‍ക്കുന്ന സ്മിജ, വിറ്റു പോകാതിരുന്ന ടിക്കറ്റ് പലരെയും വിളിച്ചു വേണോ എന്നു തിരക്കിയിരുന്നു.ഒടുവില്‍ ആ ടിക്കറ്റ് മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ അടുത്ത ദിവസം നല്‍കാമെന്നു പറയുകയും ചെയ്തു. സ്മിജ ടിക്കറ്റ് മാറ്റിവച്ച് ഫോട്ടോ വാട്‌സാപ്പില്‍ ചന്ദ്രന് അയച്ചു നല്‍കി.

പിന്നീടാണ് ചന്ദ്രന്‍ മാറ്റിവയ്ക്കാൻ പറഞ്ഞ ടിക്കറ്റിനു സമ്മാനം അടിച്ചതും ഭര്‍ത്താവിനൊപ്പം ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയതും. സമ്മാനത്തുകയായി ഏജന്‍സി കമ്മിഷനും നികുതിയും കഴിഞ്ഞ് നാലു കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്.കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹത്തിന് സമ്മർ ബമ്പർ അടിച്ചത്. അതെ തുടർന്ന് ഇപ്പോഴാണ് പൈസ കിട്ടിയത്. സ്മിജയുടെ ഈ നല്ല മനസിനെ ചന്ദ്രൻ ഉൾക്കൊണ്ട്‌ ഓണബമ്പർ എടുക്കാനാണെന്നും പറഞ്ഞു വീട്ടിലേക്ക് വിളിക്കുകയും ഒരു ലക്ഷം രൂപം നൽകുകയും ചെയ്തു.അതുപോലെ തന്നെ ലോട്ടറി വിറ്റതിനുള്ള കമ്മിഷന്‍ തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് സ്മിജയ്ക്ക് 51 ലക്ഷം രൂപ കഴിഞ്ഞ മാസം ലഭിച്ചിരുന്നു.എന്നാൽ സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുമെന്നു സ്മിജ പറഞ്ഞു.സ്മിതയെ പോലുള്ളവർ ഈ സമൂഹത്തിൽ കുറവാണ്. അഭിനന്ദിക്കാം ഈ വ്യകതിത്വത്തെ.

Scroll to Top