“എന്നും നിൻറെ കുഞ്ഞുമകൾ” ; മേഘ്‌നക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ !!

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് മേഘ്‌ന രാജിന്റേത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മ രണത്തിന് പിന്നാലെ മേഘ്‌നയെ കൂടുതല്‍ ചേര്‍ത്തു പിടിക്കുകയാണ് മലയാളികള്‍. മലയാള സിനിമയിലെ താരങ്ങളുമായും മേഘ്‌നയ്ക്ക് അടുത്ത ബന്ധമുണ്ട്.ഒക്ടോബറിൽ ആണ് മേഘ്‌നയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്,ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ചിരഞ്ജീവി മ രണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

മേഘ്‌നയെ എല്ലാ ദുഖത്തിലും ചേർത്ത് പിടിച്ച കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. അതിൽ ഒരാളാണ് നസ്രിയ. മലയാളത്തിൽ മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.മാഡ് ഡാഡ് എന്ന ചിത്രത്തിൽ നസ്രിയയുടെ അമ്മ ആയിട്ടായിരുന്നു മേഘ്ന അഭിനയിച്ചത്. അന്നുമുതൽ ഇരുവരും വലിയ സൗഹൃദത്തിലാണ്. ഇപ്പോഴും ആ സൗഹൃദം ഇവർ അതുപോലെതന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇപ്പോൾ നസ്രിയ പങ്കുവെച്ച പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ വൈറലായിരിക്കുന്നത്. മേഘ്നയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. “എന്നും നിൻറെ കുഞ്ഞുമകൾ” എന്നായിരുന്നു നസ്രിയ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്. മേഘ്നയുടെ കുഞ്ഞും ചിത്രങ്ങളിൽ ഉണ്ട്. ഒരുപാട് മാസത്തിനു ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്. ബാംഗ്ലൂരിലെത്തി കുഞ്ഞിനെ സന്ദർശിച്ചിരുന്നു നസ്രിയ. ഫഹദിനൊപ്പം ആയിരുന്നു നസ്രിയ ബാംഗ്ലൂരിലെത്തിയത്.

Scroll to Top