‘പ്രസവ സമയത്ത് ശ്രീ ആശുപത്രിയിൽ എത്തിയില്ല’,ഒരു മണിക്കൂറിനു ശേഷമാണ് മോനെ കണ്ടത് !! വിഡിയോ

അഭിനയത്തിലും നൃത്തത്തിലും സജീവമാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനേതാവായ എസ്പി ശ്രീകുമാറാണ് സ്‌നേഹയുടെ ജീവിത നായകൻ. മണ്ഡോദരിയും ലോലിതനുമായി സ്‌ക്രീനില്‍ തിളങ്ങിയിരുന്നു ഇരുവരും ഒന്നിച്ചുള്ള യാത്രയും കൂടുതല്‍ മനോഹരമാക്കുകയാണ്. തങ്ങളുടെ വിശേഷം എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന താര ജോഡികൾ സ്നേഹ ഗർഭിണിയായതു മുതലുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ജൂൺ ഒന്നിന് കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്തയും താരങ്ങൾ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ മകന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് പുതിയ വിഡിയോയിൽ ഇരുവരും. ഇനി കുറച്ചു നാൾ കൂടി കഴിഞ്ഞാൽ വീഡിയോയ്ക്ക് ഇൻട്രോ പറയാൻ ആൾ ആയി എന്നാണ് സ്നേഹ പറയുന്നത്.ലേബർ റൂമിൽ ഞാൻ കയറിയപ്പോൾ എങ്ങനെയായിരുന്നു ശ്രീയുടെ അവസ്ഥ എന്ന ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്.എന്നാൽ ഡെലിവറി ടൈം ആശുപത്രിയിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും എപ്പിസോഡ് പാക്കപ്പിന്റെ ദിവസം കൂടി ആയിരുന്നതിനാൽ തനിക്ക് കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ലെന്നും ശ്രീകുമാർ പറഞ്ഞു.

സ്നേഹയെ കണ്ട് ഒരു മണിക്കൂറിനു ശേഷം ആണ് മോനെ ഞാൻ കണ്ടത്. എടുക്കണോ എന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ കൈയ്യിൽ മോനെ വച്ച് തന്നുവെന്നും ശ്രീ പറഞ്ഞു. ‘അല്ലിയിളം പൂവോ…’ എന്ന ഗാനം മകന് വേണ്ടി ശ്രീ ആലപിച്ചു. ഇരുവരുടെയും വിഡിയോയ്ക്ക് നിരവധി പേരാണ് ആശംസയറിയിക്കുന്നത്.

Scroll to Top