മെസ്സിമ്മ എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്;സങ്കടം സഹിക്കാനാകാതെ പാർവതി ജയറാം !!

മലയാളചലച്ചിത്രരംഗത്തെ ഒരു പഴയ അഭിനേത്രി ആണ് പാർവതി ജയറാം. 1986-ൽ “വിവാഹിതരെ ഇതിലെ” എന്ന സിനിമയിലൂടെയാണ്‌ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്‌1992 സെപ്‌തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായി ഇടവേള എടുത്ത നടിമാരിലൊരാളായി മാറുകയായിരുന്നു പാർവതിയും. എങ്കിലും മലയാളികൾക്ക് നടിയോടുള്ള ഇഷ്ടം കൂടിക്കൊണ്ടേയിരുന്നു.

മക്കൾക്കൊപ്പം ജയറാമും പാർവതിയുമൊക്കെ സോഷ്യൽ മീഡിയയിലും സജീവമാണ്.ഇപ്പോഴിതാ ഒരു ദുഖകരമായ വാർത്തയാണ് പാർവതി ആരാധകരുമായി പങ്കുവെക്കുന്നത്.പ്രിയപ്പെട്ട വളർത്തുനായ മെസ്സിയുടെ വേർപാട് പങ്കുവച്ച് പാർവതി. കുടുംബത്തിലെ ഒരംഗത്തേപ്പോലെയായിരുന്നെന്നാണ് താരം പറയുന്നത്.മെസ്സിയുടെ വേർപാടിനെക്കുറിച്ച് വൈകാരികമായ കുറിപ്പുകൾ പങ്കുവയ്ക്കുകയാണ് പാർവതിയും കാളിദാസും. ഇരുവരും മെസ്സിക്കൊപ്പമുള്ള സന്തോഷനിമിഷങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്.

മെസ്സിമ്മ..വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.. നിൻ്റെ ഉപാധികളില്ലാത്ത സ്നേഹം നൽകി എന്നെ മികച്ച വ്യക്തിയാക്കി മാറ്റി.. നിന്റെ വികൃതിയുംകുസൃതിയും സൗഹൃദവും എനിക്ക് നഷ്ടമാകും..ദൈവം എന്നെ അനുഗ്രഹിച്ചു നിന്നെ എന്റെ ഇളയ മകനായി തന്നു..എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്..നിന്റെ അഭാവം..നീ ഇല്ലാതെ എന്റെ വീട് ഒരിക്കലും സമാനമാകില്ല..ഒരിക്കലും നിന്റെ സാന്നിധ്യം മതിയാവില്ല..നീ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ..നിങ്ങൾ എവിടെയായിരുന്നാലും സന്തോഷവും വികൃതിയും ആയിരിക്കുക..എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ..അമ്മ,അപ്പ,കണ്ണൻ,ചക്കി എന്നിവരുടെ ഒത്തിരി ചുംബനങ്ങൾ..’- പാർവതി കുറിക്കുന്നു.


കാളിദാസന്റെയും മാളവികയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ നിറസാന്നിധ്യമായിരുന്നു മെസ്സി. ഒരു സഹോദരനെ നഷ്ടമായെന്നാണ് കാളിദാസൻ ഇന്നലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘എന്റെ കുട്ടി ..സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങൾ എവിടെയായിരുന്നാലും ധാരാളം ഐസ്ക്രീമും മധുരപലഹാരങ്ങളും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..ലോകത്തിലെ ഏറ്റവും സന്തോഷകരവും സ്നേഹവും കരുതലും ഉള്ള നായയായതിന് നന്ദി..അമ്മ,അപ്പ,ചക്കി & ഞാനും നിന്നെ മിസ്സ് ചെയ്യും .. എന്റെ സഹോദരൻ.’- കാളിദാസ് കുറിക്കുന്നു.

Scroll to Top