കുഞ്ഞതിഥി എത്തി ; കാത്തിരിപ്പിന് വിരാമമിട്ട് സ്നേഹാശ്രീകുമാറിന് കുഞ്ഞ് ജനിച്ചു !!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സ്നേഹയും ശ്രീകുമാറും.ആദ്യത്തെ കൺമണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് ഇരുവർക്കും ആൺകുട്ടി ജനിച്ചിരിക്കുകയാണ്.ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്.നിരവധി താരങ്ങളാണ് ആശംസകളറിയിച്ചെത്തിയത്. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി. ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ.

നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.മറിമായത്തിലെ ലോലിതന്‍ മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും.2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.

സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും.തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിനെ കുറിച്ച് താരങ്ങൾ പങ്കുവെച്ചിരുന്നു .കഴിഞ്ഞ ദിവസം നിറവയറിലെ സ്നേഹയുടെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്നേഹ തന്നെയാണ് ഒമ്പതാം മാസത്തിലെ ഡാൻസ് വിഡിയോ പങ്കുവച്ചത്.

Scroll to Top