ഞങ്ങൾ ധന്യരായ നിമിഷം, കുഞ്ഞതിഥി എത്തിയ വീഡിയോ പങ്കുവെച്ച് ശ്രീകുമാറും സ്നേഹയും

അഭിനയത്തിലും നൃത്തത്തിലും സജീവമാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനേതാവായ എസ്പി ശ്രീകുമാറാണ് സ്‌നേഹയുടെ ജീവിത നായകൻ. മണ്ഡോദരിയും ലോലിതനുമായി സ്‌ക്രീനില്‍ തിളങ്ങിയിരുന്നു ഇരുവരും ഒന്നിച്ചുള്ള യാത്രയും കൂടുതല്‍ മനോഹരമാക്കുകയാണ്. തങ്ങളുടെ വിശേഷം എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന താര ജോഡികൾ സ്നേഹ ഗർഭിണിയായതു മുതലുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ജൂൺ ഒന്നിന് കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്തയും താരങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ആശുപത്രിയിൽ നിന്നുള്ള കുഞ്ഞിൻറെ ഏറ്റവും പുതിയ വീഡിയോയാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.

നടി വീണ നായർ കാണാൻ വന്നപ്പോൾ എടുത്ത വീഡിയോയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിൽ സ്നേഹ പങ്കുവെച്ചിരിക്കുന്നത്. വിലമതിക്കാൻ കഴിയാത്ത നിമിഷം ഒരു ആൺകുഞ്ഞിനാൽ ഞങ്ങൾ അനുഗ്രഹീതരായി എന്നാണ് സ്നേഹ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.വീണ വന്നു സ്നേഹയെ കാണുന്നതും സ്ട്രക്ചറിൽ കിടന്ന സ്നേഹയെ മാറ്റുന്നതും ഒക്കെ വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. ശ്രീകുമാർ കുഞ്ഞിനെ വാങ്ങുമ്പോൾ കുഞ്ഞിൻറെ മുഖം ഇമോജി കൊണ്ട് മറച്ചിട്ടുണ്ട്. മറ്റൊരിടത്ത് കുഞ്ഞിനെ കാണിക്കുമ്പോൾ വാവ തന്നെ കൈകൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്നത് കാണാം.ക്യൂട്ട് വീഡിയോ എന്നാണ് നിരവധിപേർ കമൻറ്മായി എത്തുന്നത്.

ആദിൽ, വരദ, അശ്വതി തുടങ്ങി സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആശംസകൾ സ്നേഹവും അറിയിച്ചു വന്ന കമന്റിന് നന്ദിയും സ്നേഹ അറിയിച്ചിട്ടുണ്ട്. കണ്ണാനെ കണ്ണേ എന്ന മനോഹരമായ പാട്ടിൻറെ പശ്ചാത്തലത്തിലാണ് സ്നേഹ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടു മുൻപുള്ള കാര്യങ്ങൾ പോലും സ്നേഹ അറിയിച്ചിരുന്നു. പ്രസവത്തിനായി പോകുന്നതുകൊണ്ട് ചെയ്തുകൊണ്ടിരിയ്ക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണ് എന്ന് സ്നേഹ പറഞ്ഞിരുന്നു. ഇനി പ്രസവം ഒക്കെ കഴിഞ്ഞിട്ട് വരും എന്നും സ്നേഹ അറിയിച്ചിരുന്നു.ഇപ്പോൾ അമ്മയ്ക്കും കുഞ്ഞിനും അച്ഛനും എല്ലാവിധ ആശംസകളും നേരുവാണ് ആരാധകർ.

Scroll to Top