ഇദ്ദേഹത്തെ വിട്ടൊരു കളിയില്ല, അങ്ങനെ ആരും ധരിക്കേണ്ട, മറുപടി പോസ്റ്റുമായി രാമസിംഹൻ അബൂബക്കർ .

സോഷ്യൽ മീഡിയയിൽ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. അതോടെ നിരവധി പേരാണ് ഇതിനെ സത്യാവസ്ഥയെ എന്തെന്ന് അറിയാൻ രംഗത്ത് എത്തിയത്.രാമസിംഹനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു എന്ന രീതിയിലുള്ള പോസ്റ്റുകള്‍ രാമസിംഹൻ തന്നെയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഉടന്‍ തന്നെ രാമസിംഹൻ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.

ഇപ്പോഴിതാ മറിച്ചുള്ള കുറിപ്പുകളുമായി രാമസിംഹന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. മോദിയുടെ ഒരു ഫോട്ടോസ് പോസ്റ്റ്‌ ചെയ്താണ് രാമസിംഹൻ തന്റെ നയം വ്യക്തമാക്കിയത്. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ,ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല.. അങ്ങിനെ ആരും ധരിക്കയും വേണ്ട..ഇത് കണ്ടതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.ഇതിന് മുൻപ് രാമസിംഹൻ പോസ്റ്റ്‌ ചെയ്ത കുറിപ്പ് ഇങ്ങനെ ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്,

ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.. ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ… ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ…കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ…സസ്നേഹംരാമസിംഹൻ ഹരി ഓം. ഈ പോസ്റ്റിന് മുൻപ് ഇദ്ദേഹം ഒരു രാഷ്ട്രീയത്തിനും അടിയമല്ല സ്വാതന്ത്രൻ ആണെന്ന് കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.

അതിന്റെ പൂർണരൂപം ഇങ്ങനെ,പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ…. എല്ലാത്തിൽ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം ഹരി ഓം..ഇതോടെ എല്ലാവരും ആശയകുഴപ്പത്തിൽ ആയിരുന്നു.എന്നാൽ ലാസ്റ്റ് ഇട്ട പോസ്റ്റിൽ താൻ ബിജെപിയ്ക്ക് ഒപ്പം തന്നെയാണ് എന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്.

Scroll to Top