മകനൊപ്പമുള്ള ആദ്യ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് സ്നേഹ ശ്രീകുമാർ; കമന്റുമായി ആരാധകർ !!

അഭിനയത്തിലും നൃത്തത്തിലും സജീവമാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനേതാവായ എസ്പി ശ്രീകുമാറാണ് സ്‌നേഹയുടെ ജീവിത നായകൻ. മണ്ഡോദരിയും ലോലിതനുമായി സ്‌ക്രീനില്‍ തിളങ്ങിയിരുന്നു ഇരുവരും ഒന്നിച്ചുള്ള യാത്രയും കൂടുതല്‍ മനോഹരമാക്കുകയാണ്. തങ്ങളുടെ വിശേഷം എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന താര ജോഡികൾ സ്നേഹ ഗർഭിണിയായതു മുതലുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ജൂൺ ഒന്നിന് കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്തയും താരങ്ങൾ പുറത്തുവിട്ടിരുന്നു.

ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടു മുൻപുള്ള കാര്യങ്ങൾ പോലും സ്നേഹ അറിയിച്ചിരുന്നു. പ്രസവത്തിനായി പോകുന്നതുകൊണ്ട് ചെയ്തുകൊണ്ടിരിയ്ക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണ് എന്ന് സ്നേഹ പറഞ്ഞിരുന്നു. ഇനി പ്രസവം ഒക്കെ കഴിഞ്ഞിട്ട് വരും എന്നും സ്നേഹ അറിയിച്ചിരുന്നു.മകനൊപ്പമുള്ള ആദ്യ വിഡിയോയും താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ഫോട്ടോഷൂട്ട്‌ ചിത്രം പങ്കുവെക്കുകയാണ് സ്നേഹ. സ്നേഹയും മകനും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മകന്റെ ഒറ്റക്കുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഭരിത ഫോട്ടോഗ്രാഫിയാണ് അമ്മയുടെയും കുഞ്ഞിന്റെയും മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.പിങ്ക് ഗൗണിൽ മനോഹാരിയായാണ് താരം മകനൊപ്പം ഫോട്ടോയിൽ.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top