പൂച്ചകൾക്കായി ഒരു കോടി രൂപയുടെ കൂട് ഒരുക്കി അനു ജോസഫ് ;ലോകത്തില്‍ ഇതുവരെ കാണാത്ത കൂടെന്ന് താരം !!

മലയാള സിനിമാ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് അനു ജോസഫ്.നിരവധി ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച് പ്രശസ്തി നേടിയ അനു ആദ്യമായി സിനിമയിൽ എത്തുന്നത് പാസ്സ് പാസ്സ് എന്ന സിനിമയിലൂടെയാണ്. ശാസ്തീയ നൃത്തം അഭ്യസ്സിച്ചിട്ടുള്ള അനു നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്കാര്യം നിസ്സാരം എന്ന കൈരളി ടീ.വി. പരമ്പരയിൽ ഹാസ്യവേഷം ചെയ്ത് അനു പ്രശസ്തയായി. കാര്യം നിസ്സാരം എന്ന പരമ്പരയിൽ മോഹനകൃഷ്ണൻ എന്ന വില്ലേജ് ആഫീസറുടെ വക്കീലായ ഭാര്യയുടെ വേഷമാണ് അനുവിന്റേത്. പിന്നീട് ചരിത്ര പരമ്പരയായ പഴശ്ശിരാജയിൽ അഭിനയിച്ചു. ഒരിടത്തൊരിടത്ത് എന്ന പേരിൽ ഏഷ്യാനെറ്റ് പ്ലസിൽ സമ്പ്രേക്ഷണം ചെയ്ത പരമ്പരയിലും അനുവിനു ഹാസ്യവേഷമായിരുന്നു.

മകളുടെ അമ്മ, ആലിലത്താാലി, സ്നേഹചന്ദ്രിക , വെള്ളിമൂങ്ങ എന്നീ സിനിമകളിൽ അഭിനയിച്ചു. കണ്ണിനും കണ്ണാടിക്കും, പാടം ഒന്നു ഒരു വിലാപം, ആയിരത്തിൽ ഒരുവൻ, ലിസമ്മയുടെ വീട് തുടങ്ങിയവയിലും അനു ജോസഫ് ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തു.അനു ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലാണ്. ഷോയിലെത്തിയ അനു ഏറ്റവും അധികം സംസാരിച്ചത് തന്റെ പൂച്ച കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു. പൂച്ചകൾക്ക് വേണ്ടി മാത്രം ഒരു പുതിയ വീട്ടിലേക്ക് മാറിയിരിയ്ക്കുകയാണ് അനു ജോസഫ്.തന്റെ പ്രിയപ്പെട്ട പൂച്ച കുഞ്ഞുങ്ങൾക്കായി 1 കോടി രൂപയുടെ കൂട് ആണ് നടി നിർമിക്കാൻ ഒരുങ്ങുന്നത്. 3 കോടിയുടെ വീട് ഉണ്ടാക്കിയിട്ട് തന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു കൂട് ഒരുക്കണ്ടേ എന്നാണ് അനു ചോദിക്കുന്നത്.നിലവില്‍ 70ഓളം പൂച്ചകള്‍ ഉണ്ടെന്നും ഇവരെ പരിപാലിക്കാനായി ഒരു സ്റ്റാഫുണ്ടെന്നും അനു പറഞ്ഞു.

മൃഗസ്‌നേഹിയായ അനുവിന് 70 ഓളം പൂച്ചകളാണ് ഉള്ളത്. ഇതിന് 50 ലക്ഷത്തോളം വില വരും.സിംബ, റൂണി, പാബ്ലോ എന്നിങ്ങനെയാണ് പൂച്ചകളുടെ പേര്.ബംഗാൾ പൂച്ചകളാണ് ഏറെയും. ഇവർക്കുവേണ്ടിയാണ് വീട് തന്നെ വയ്ക്കാമെന്ന തീരുമാനത്തിൽ എത്തിയതെന്ന് എത്തിയതെന്ന് അനു പറയുന്നു. പൂച്ചകളുടെയും പുതിയ പൂച്ചകൂടാരത്തിന്റെയും വിശേഷങ്ങൾ കഴിഞ്ഞ ദിവസം യൂട്യൂബ് വിഡിയോയില്‍ നടി പങ്കുവച്ചിരുന്നു.ലോക്ക്ഡൗണ്‍ സമയത്താണ് പൂച്ച വളര്‍ത്തല്‍ തുടങ്ങുന്നത്. അന്ന് വാടക വീട്ടിലായിരുന്നു. ആ സമയത്ത് രണ്ട് പൂച്ചകളായിരുന്നു ഉണ്ടായിരുന്നത്.

ക്ലൗഡഡ് കാറ്റഗറിയിലുള്ള ബംഗാള്‍ പൂച്ചകളായിരുന്നു ഉണ്ടായിരുന്നത്. പൂച്ചകളുടെ എണ്ണം കൂടുതലായതോടെ മറ്റൊരു വീട്ടിലേക്ക് മാറി.പൂച്ചകളുടെ എണ്ണം കൂടിയതോടെയാണ് സ്വന്തമായി ഒരു വീട് വയ്ക്കാമെന്ന് തീരുമാനിച്ചത് അനു പറയുന്നു. ഇപ്പോള്‍ അവര്‍ക്ക് വിശാലമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കണമെന്ന് തോന്നി. ഈ പൂച്ചക്കൂടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.ലോകത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കൂട് തന്നെയായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്. പറ്റുമെങ്കില്‍ എന്റെ മക്കള്‍ക്ക് എസി കൂടി വച്ചുകൊടുക്കണമെന്നുണ്ട്.’അനു ജോസഫ് വിഡിയോയില്‍ വ്യക്തമാക്കി.

Scroll to Top