‘ലിയോ’യിലെ ഗാനം പുറത്ത് ; ‘നാന്‍ റെഡി’യിൽ ആടിപ്പാടി വിജയ്!!!

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യിലെ പാട്ടെത്തി. വിജയ്​യും അനിരുദ്ധും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ‘വാത്തി കമിങിന്’ മുകളില്‍ നില്‍ക്കുന്ന പാട്ടാണ് വരുന്നതെന്ന് ഇന്നലെ ആരാധകര്‍ സൈബര്‍ ഇടങ്ങളില്‍ പങ്കിട്ടിരുന്നു. രത്‌ന കുമാറും ദീരജ് വൈദിയുംചേർന്ന് തിരക്കഥയെഴുതിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷൻ ചിത്രമാണ് ലിയോ.സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ദി റൂട്ടുംചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.തൃഷ , സഞ്ജയ് ദത്ത് , അർജുൻ സർജ , പ്രിയ ആനന്ദ് , മിഷ്‌കിൻ , ഗൗതം വാസുദേവ് ​​മേനോൻ , മൻസൂർ അലി ഖാൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.നായകനായി വിജയ്‌യുടെ 67-ാമത്തെ ചിത്രമാണ് ലിയോ.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു .ലിയോ 2023 ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.തമിഴിന് ​​പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകൾ ഉൾപ്പെടെയുള്ള ഡബ്ബ് പതിപ്പുകളിലും ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ജൂണിൽ, ശ്രീ ഗോകുലം മൂവീസ് 16 കോടി രൂപയ്ക്ക് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നതിനായി അവകാശം നേടിയതായി റിപ്പോർട്ടുണ്ട്.വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.

Scroll to Top