കുടുംബത്തോടൊപ്പം നരേൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നടനാണ് നരേൻ.ജയരാജന്റെ സംവിധാനത്തിലൊരുങ്ങിയ ഫോർ ദി പീപ്പിൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് നരേയ്ൻ ശ്രദ്ധിക്കപ്പെടുന്നത്.മലയാള സിനിമ കൂടുതലായി എക്സ്പ്ലോർ ചെയ്യ്തിട്ടില്ലെന്ന് തോന്നിയ നടനാണ് നരേന്‍.. അഭിനയത്തില്‍ അസാമാന്യ കഴിവുണ്ടായിട്ടും വേണ്ടവിധത്തില്‍ പരിഗണന കിട്ടാത്ത ഒരാള്‍. ഒരുപക്ഷെ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം ചെയ്തിരുന്നില്ലെങ്കില്‍ ഇവിടെ ഇതിലും മുകളില്‍ പോകണ്ടിയിരുന്ന ആളായിരുന്നു.

മുരളി നരേന്‍റെ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് തര്‍ക്കമൊന്നുമില്ല.പക്ഷെ അത് കേരളത്തിലെ ഓഡിയന്‍സിന്‍റെ ഇടയില്‍ ആയാള്‍ക്ക് ഉണ്ടാക്കികൊടുത്ത ഒരു ഇമേജ് ഉണ്ട്.. അതിനെ ബ്രക്ക് ചെയ്യുന്നൊരു റോള്‍ പിന്നീട് അയാളെ തേടിയെത്തിയില്ലാ അല്ലെങ്കില്‍ കൊടുത്തില്ലാ എന്നു പറയേണ്ടി വരും. എന്നാല്‍ അത്തരം ഇമേജ് ബ്രേക്കിങ് റോള്‍ അദ്ദേഹത്തെ കൂടുതല്‍ തേടിയെത്തിയും അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗിച്ചതും തമിഴ് സിനിമ ആണെന്ന് പറയേണ്ടിവരും .അഞ്ചാത്തെയും മുഖംമൂടിയും കൈതിയും അവസാനമിറങ്ങിയ വിക്രം എല്ലാം അതിനുള്ള തെളിവാണ്.

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട് ഓംകാർ എന്നൊരു മകനുമുണ്ട്.കഴിഞ്ഞ നവംബർ 14 ന് ആണ് ഇവർക്ക് മകൻ ജനിച്ചത്. ആ വിശേഷം എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവരുടെ ഫാമിലി ഫോട്ടോസ് ആണ്.നരേയ്നൊപ്പം ഭാര്യ മഞ്ജുവും മകൾ തന്മയയും ഒരു കുഞ്ഞു പട്ടിക്കുട്ടിയും ചിത്രത്തിലുണ്ട്.സെറ്റ് സാരി ഉടുത്ത ഭാര്യയെ കണ്ടിട്ട് ഇത്രയും വലിയ മകൾ ഉണ്ടെന്ന് കണ്ടാൽ പറയില്ലെന്ന് ആണ് ആരാധകരുടെ കമ്മെന്റുകൾ.ഒട്ടനവധി ആളുകൾ പോസ്റ്റിനു പ്രതികരണവുമായി എത്തുകയും ചെയ്തു.

Scroll to Top