പുതിയ കാർ സ്വന്തമാക്കി സൂരജ്, ഏറെ നാളത്തെ സ്വപ്നസാക്ഷാത്കാരമെന്ന് താരം.

സൂരജ് തേലക്കാട് എന്ന പ്രേക്ഷകരുടെ പ്രിയങ്കരൻ തന്റെ സ്വപ്ന സാക്ഷത്കരമായ കാർ സ്വന്തമാക്കി എന്നുള്ളതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സ്കോട സ്ലാവിയ ആണ് താരം വാങ്ങിയത്. റെഡ് കളറിലുള്ള പുതിയ വേർഷൻ വണ്ടി ആണിത്. സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത താരം പങ്കുവെച്ചിട്ടുണ്ട്.തന്റെ നീണ്ട കാലത്തെ ആഗ്രഹം ആയിരുന്നുവെന്നും തന്റെ പഴയ കാറും കൂടെ ഉണ്ടെന്നും താരം പറയുന്നു.

കുടുംബത്തോടൊപ്പം ആണ് കാർ എടുക്കാൻ സൂരജ് എത്തിയത്.മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം തേലക്കാട് എന്ന ഗ്രാമത്തിലാണ് സൂരജിന്റെ വീട്. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു.

അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. മൂത്ത സഹോദരി സ്വാതിശ്രീ. ചേച്ചിക്കും നീളം കുറവാണ്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ അടുത്തിടെ വിസ്മയിപ്പിച്ച നടനാണ് സൂരജ്.കലോത്സവങ്ങളിലൂടെ വളര്‍ന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട് സിനിമയിലേക്കെത്തിയ ‘ചെറിയ’ വലിയ കലാകാരനാണ് സൂരജ്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ താരങ്ങളോടൊപ്പമുള്ള തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

സിനിമയ്ക്ക് പുറമെ കോമഡി ഷോകളിലും അവാര്‍ഡ് നിശകളിലും ഏവരേയും പൊട്ടിചിരിപ്പിക്കുന്ന താരമാണ് സൂരജ്.ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചത്.110 സെന്റിമീറ്ററാണ് ഉയരം.

video

Scroll to Top